സംഗീത ലോകത്തിന് അഭിമാനമായി 'ഗാനരത്‌ന' പുരസ്‌കാരം; ശ്രീജിത്ത് കൃഷ്ണക്ക്
സംഗീത രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് 2025-ലെ സൗത്ത് ഇന്ത്യൻ സമഗ്ര പുരസ്‌കാരം.
പേരാമ്പ്ര :സംഗീത ലോകത്തിന് അഭിമാനമായി 'ഗാനരത്‌ന' പുരസ്‌കാരം ശ്രീജിത്ത് കൃഷ്ണക്ക്. സമഗ്ര സേവാ കൗൺസിൽ നൽകുന്ന അംഗീകാരമാണിത്. സംഗീത രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് 2025-ലെ സൗത്ത് ഇന്ത്യൻ സമഗ്ര പുരസ്‌കാരമായ*'ഗാനരത്‌ന'* അവാർഡ് അദ്ദേഹത്തെ തേടി എത്തിയത്.സംഗീത ജീവിതത്തിൽ ശ്രീജിത്ത് കൃഷ്ണ നൽകിയ മികച്ച സംഭാവനകൾക്കുള്ള ആദരവാണ് ഈ 'ഗാനരത്‌ന' പുരസ്‌കാരം.
നിരവധി സംഗീത വിദ്യാർത്ഥി കൾക്ക് ക്ലാസുകൾ നൽകുകയും, സംഗീത മേഖലയിലേക്ക് പ്രിയ ശിഷ്യരെ കൈപിടിച്ച് ഉയർത്താനും തന്റെ കഴിവിലൂടെ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ശ്രീരാഗം ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ നടത്തിവരുന്ന സ്ഥാപനത്തിലൂടെ നിരവധി സംഗീത പ്രതിഭകളെ കണ്ടെത്താൻ ശ്രീജിത്ത് കൃഷ്ണയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ സംഗീത അധ്യാപകനാണ്.
സമഗ്ര സേവാ കൗൺസിൽ (എസ് എസ് എസ്സി) ആണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.ശ്രീജിത്ത് കൃഷ്ണയുടെ സംഗീതത്തിനും ആലാപനത്തിനു മുള്ള അസാധാരണമായ മികവും സംഗീത രംഗത്തെ അതുല്യമായ സംഭാവനകളും മാനിച്ചാണ് ഈ അംഗീകാരം. കൗൺസിലിന്റെ ഔദ്യോഗിക അറിയിപ്പിലൂടെയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്.
പുരസ്‌കാര നിർണ്ണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രമുഖർ ഉൾപ്പെട്ട വിദഗ്ധ ജൂറി പാനലാണ് ശ്രീജിത്ത് കൃഷ്ണയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ജൂറി അംഗങ്ങൾ: കേരളം: സുനീ ശേഖർ
കർണാടക: പ്രതാപ്
തമിഴ്‌നാട്: ബാലസുബ്രഹ്മണ്യൻ
ആന്ധ്രാപ്രദേശ്: പ്രസന്ന
അവാർഡ് ദാന ചടങ്ങിന്റെ തീയതിയും വേദിയും സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സമഗ്ര സേവാ കൗൺസിൽ അറിയിച്ചു. സംഗീത ലോകത്തെ പ്രമുഖർ പങ്കെടുക്കുന്ന വർണ്ണാഭമായ ചടങ്ങിനായാണ് ആരാധകർ കാത്തിരിക്കുന്നത്.

