ഗുരുവായൂർ ക്ഷേത്ര പരിസരത്ത് വീണ്ടും ചിത്രീകരണം;കൊയിലാണ്ടി സ്വദേശി ജസ്‌നക്കെതിരെ കേസെടുത്തു
കലാപശ്രമം വകുപ്പുകൾ ചുമത്തിയതാണ് കേസ്
ഗുരുവായൂർ: ഗുരുവായൂരിൽ വീണ്ടും റീൽസ് ചിത്രീകരണം നടത്തിയ ജസ്‌ന സലീമിനെതിരെ കേസെടുത്തു. ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ പരാതിയിലാണ് നടപടി. കലാപശ്രമം വകുപ്പുകൾ ചുമത്തിയതാണ് കേസ്.
ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും നടപ്പന്തലിലും റീല്‍സ് ചിത്രീകരണം പാടില്ലെന്നതാണ് ഹൈക്കോടതി ഉത്തരവ്. അത് മറികടന്നാണ് ജസ്‌ന സലീം പടിഞ്ഞാറേ നടയിലൽ റീൽസ് ചിത്രീകരിച്ചത്. നേരത്തെ റീൽ" മാധ്യമങ്ങൾക്കടക്കം കടുത്ത നിയന്ത്രണം നിലനിൽക്കുന്ന മേഖലയിലാണ് വീണ്ടുമെത്തി ജെസ്ന റീൽ ചിത്രീകരിച്ചത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഗുരുവായൂർ ദേവസ്വം പോലീസിൽ പരാതി നൽകി. പരാതിയുടെ പ്രാഥമിക കലാപശ്രമം, അതീവ സുരക്ഷാ മേഖലയിൽ അതിക്രമിച്ചുകയറി തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തി ഗുരുവായൂർ പൊലീസ് കേസെടുത്തു. ജസ്‌ന സലിം, ആർ വൺബ്രൈറ്റ് എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് പരാതി.

