വൈത്തിരി ഒലീവ് മലയിൽ പുലിയിറങ്ങി; വളർത്തുനായയെ ആക്രമിച്ചു
വീട്ടുകാർ പുറത്തിറങ്ങിയതോടെ പുലി നായയെ ഉപേക്ഷിച്ച് ഓടി
വയനാട്: വൈത്തിരി ഒലീവ് മലയിൽ പുലിയിറങ്ങി. വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന വളർത്തുനായയെ പുലി ആക്രമിച്ചു.ഒലീവ് മല നന്ദിനി നിവാസിൽ ബിനുവിൻ്റെ വീട്ടിലാണ് പുലിയെത്തിയത്.
ശബ്‌ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയതോടെ പുലി നായയെ ഉപേക്ഷിച്ച് ഓടിപ്പോയി. നായക്ക് പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ രണ്ടരയോടെ ആയിരുന്നു സംഭവം. വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. നേരത്തെ കടുവയുടെ സാന്നിധ്യവും സ്ഥലത്ത് സ്ഥിരീകരിച്ചിരുന്നു.

