ട്രാവലറിന്റെ മുകളിൽ കയറി ചൂരൽ മലയിലേക്ക് വിനോദസഞ്ചാരികളുടെ അപകട യാത്ര
കർണാടകയിൽ നിന്നുള്ള സംഘമാണ് ടെമ്പോ ട്രാവലറിന് മുകളിൽ കയറി യാത്ര ചെയ്‌തത്
മേപ്പാടി: ചൂരൽമല-മേപ്പാടി റോഡിൽ വിനോദസഞ്ചാരികൾ അപകടകരമായ രീതിയിൽ യാത്ര ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കർണാടകയിൽ നിന്നുള്ള സംഘമാണ് ടെമ്പോ ട്രാവലറിന് മുകളിൽ കയറിയിരുന്ന് യാത്ര ചെയ്‌തത്. നിർമ്മാണം നടക്കുന്ന റോഡിലൂടെയായിരുന്നു ഇവരുടെ ഈ സാഹസികയാത്ര. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇവരെ വിലക്കാൻ ശ്രമിച്ചെങ്കിലും, മുന്നറിയിപ്പുകൾ അവഗണിച്ച് സംഘം യാത്ര തുടരുകയായിരുന്നു. ഇത്തരം നിയമലംഘനങ്ങൾ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന് നാട്ടുകാർ പറയുന്നു.
വിനോദസഞ്ചാര മേഖലകളിൽ ഇത്തരത്തിലുള്ള പ്രവണതകൾ ക്കെതിരെ അധികൃതർ അപകടകരമായ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

