headerlogo
recents

വടകരയിൽ 150 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിൽ

ബാംഗ്ലൂരിൽ നിന്നും കാറിലാണ് എം ഡി എം എ എത്തിച്ചത്

 വടകരയിൽ  150 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിൽ
avatar image

NDR News

08 Nov 2025 03:48 PM

കോഴിക്കോട്: വടകരയിൽ വൻ മയക്കുമരുന്ന് വേട്ട. 150 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിൽ. ആയഞ്ചേരി സ്വദേശി അരിപ്പിനാട്ട് നിസാറിനെയാണ് ലഹരി വിതരണത്തിനിടെ പോലീസ് പിടികൂടിയത്.

    ബാംഗ്ലൂരിൽ നിന്നും കാറിലാണ് നിസാർ എം ഡി എം എ എത്തിച്ചത്. മലപ്പുറത്ത് 100 ഗ്രാം വിതരണം ചെയ്‌ത ശേഷം പ്രതി ആയഞ്ചേരിയിൽ എത്തിയതായിരുന്നു. രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്.

   കാറിന്റെ ഡോറിൽ ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്ത്. കാറിന്റെ ഡോർ വെട്ടിപൊളിച്ചാണ് പൊലീസ് എം ഡി എം എ പുറത്തെടുത്തത്. നിസാർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

 

NDR News
08 Nov 2025 03:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents