എസ്എടി ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതി മരിച്ചു
അണുബാധയെ തുടർന്നായിരുന്നു മരണമെന്നാണ് ആരോപണം
തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം. കരിക്കകം സ്വദേശി ശിവപ്രിയയാണ് പ്രസവത്തിന് പിന്നാലെ മരിച്ചത്. അണുബാധയെത്തുടർന്നായിരുന്നു മരണമെന്നാണ് ആരോപണം. മതിയായ ചികിത്സ ലഭിക്കാത്തതിനെ ത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വേണു എന്നയാൾ മരിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനെതിരേ വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് സമാനമായ പുതിയ സംഭവം. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ശിവപ്രിയക്കേറ്റ അണുബാധ യ്ക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.
വീട്ടുകാർ നന്നായി രോഗിയെ ശ്രദ്ധിക്കാത്തതാണ് മരണ കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് ശിവപ്രിയയുടെ മരണം സംഭവിച്ചത്. കഴിഞ്ഞ മാസം 22-ാം തീയതിയാണ് ശിവപ്രിയ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്‌തു. പിന്നീട് പനിയെത്തുടർന്ന് 26-ാം തീയതി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുക യായിരുന്നു. ആരോഗ്യവതിയായിരുന്നു ശിവപ്രിയ എന്ന് ഭർത്താവ് മനു പറയുന്നു. "ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. നടന്നിട്ടാണ് പ്രസവത്തിനായി പോയത്. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പോയപ്പോൾ ചെറിയ പനി ഉണ്ടായിരുന്നു. കൃത്യമായി ആശുപത്രിയിൽനിന്ന് നോക്കാതെ വിട്ടതാണ്.

