headerlogo
recents

ഉള്ള്യേരിയിൽ വാറ്റാനായി സൂക്ഷിച്ച 400 ലിറ്റർ വാഷ് പിടികൂടി

രണ്ട് പ്ലാസ്റ്റിക് ബാരലിൽ നിറയെ 400 ലിറ്റർ വാഷ് കണ്ടെടുത്തു

 ഉള്ള്യേരിയിൽ വാറ്റാനായി സൂക്ഷിച്ച 400 ലിറ്റർ വാഷ് പിടികൂടി
avatar image

NDR News

11 Nov 2025 02:18 PM

ഉള്ളിയേരി : ഉള്ളിയേരി വില്ലേജിൽ കന്നൂർ ദേശത്ത് പുതിയേടത്ത് മീത്തൽ ഷാജി താമസിക്കുന്ന വീടിന്റെ കിഴക്ക് ഭാഗത്തു നിന്നും വാറ്റുന്നതിനായി സൂക്ഷിച്ച വാഷ് പിടി കൂടിയത്. ബാലുശ്ശേരി എക്‌സൈസ് ഇൻസ്‌പെക്ടർ ധ്രുപദ്. എസ് ൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് 200 ലിറ്റർ കൊള്ളുന്ന രണ്ട് പ്ലാസ്റ്റിക് ബാരലിൽ നിറയെ 400 ലിറ്റർ വാഷ് കണ്ടെടുത്ത് കേസ്സാക്കിയത്. പ്രതിയെ പിടികൂടിയിട്ടില്ല.       

    പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷൈജു കെ പ്രിവേന്റീവ് ഓഫീസർ ഗ്രേഡ്, ഷാജി ഇ.എം, സിവിൽ എക്സൈസ് ഓഫീസർ മാരായ അനൂപ്കുമാർ, റബിൻ, ജിഷ്ണു വുമൺ സിവിൽ എക്സൈസ് ഓഫീസർ ഹിസാന സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രശാന്ത് എന്നിവർ പങ്കെടുത്തു

    

NDR News
11 Nov 2025 02:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents