headerlogo
recents

ദേശീയപാത നിർമ്മാണത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

മണ്ണിനടിയിൽ ചതഞ്ഞരഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

 ദേശീയപാത നിർമ്മാണത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
avatar image

NDR News

11 Nov 2025 04:32 PM

കൊല്ലം: ദേശീയപാത നിർമ്മാണം നടക്കുന്ന കൊല്ലം ബൈപ്പാസിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശി മുഹമ്മദ് ജുബ്രായിൽ (42) ആണ് മരിച്ചത്. കുരീപ്പുഴ പാലത്തിന് സമീപം നിർമ്മാണ പ്രവർത്തനങ്ങൾ ക്കിടെയുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മണ്ണിനടിയിൽ ചതഞ്ഞരഞ്ഞ നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

     നിർമ്മാണ ജോലികൾ ചെയ്യവേ മണ്ണിനടിയിൽ അകപ്പെട്ടുവെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും. മരണകാരണമടക്കം വ്യക്തമല്ല.

NDR News
11 Nov 2025 04:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents