കൊല്ലത്ത് കല്ലുമ്മക്കായ പറിക്കുന്നതിനിടയിൽ യുവാവ് കടലിൽ മുങ്ങി മരിച്ചു
ഇന്ന് വൈകിട്ട് മൂന്നേ മുപ്പതോടെ ആയിരുന്നു സംഭവം ഉണ്ടായത്
കൊയിലാണ്ടി: കൊല്ലത്ത് കല്ലുമ്മക്കായ പറിക്കുന്നതിനിടയിൽ യുവാവ് കടലിൽ മുങ്ങി മരിച്ചു. കൊല്ലം പഞ്ചായത്ത് ലക്ഷംവീട്ടിൽ റഷീദ് (22) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നേ മുപ്പതോടെ ആയിരുന്നു സംഭവം ഉണ്ടായത്. മുഹമ്മദലിയാണ് പിതാവ്. മാതാവ്: റസിയ. ഷാഹിദ്, റാഫി എന്നിവർ സഹോദരങ്ങളാണ്.
കല്ലുമ്മക്കായ പറിക്കുന്ന തിനിടയിൽ കടലിലേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി എലത്തൂർ കോസ്റ്റൽ പോലീസ് ഇൻക്വസ്റ്റ് നടത്തും.

