കുറുവങ്ങാട് കയർ സൊസൈറ്റിയിൽ തീപിടുത്തം ;അഗ്നി രക്ഷാ സേന തീ അണയ്ക്കുന്നു
കുറുവങ്ങാട് ശക്തി തിയേറ്റേഴ്സിനു സമീപമുള്ള കയർ സൊസൈറ്റിയിലാണ് തീപിടുത്തം ഉണ്ടായത്.
കൊയിലാണ്ടി :കൊയിലാണ്ടി കുറുവങ്ങാട് കയർ സൊസൈറ്റിയിൽ തീപിടുത്തം. മൂന്നു യൂണിറ്റ് അഗ്നി രക്ഷാ സേന എത്തി തീ അണയ്ക്കുന്നു. കുറുവങ്ങാട് ശക്തി തിയേറ്റേഴ്സിനു സമീപമുള്ള കയർ സൊസൈറ്റിയിലാണ് തീപിടുത്തം ഉണ്ടായത്.
പുറത്ത് കൂട്ടിയിട്ടിരുന്ന ചകിരി തുമ്പിൽ നിന്നാണ് പുക ഉയർന്നത്. ഒടിക്കൂടിയ നാട്ടുകാർ തീയടക്കാനുള്ള ശ്രമം തുടരുന്നതി നിടെ കൊയിലാണ്ടിയിൽ നിന്ന് 3 യൂണിറ്റ് അഗ്നി രക്ഷാ സേന എത്തി തീ അണച്ചുകൊണ്ടിരിക്കുകയാണ്. കെട്ടിടത്തിലേക്ക് തീ പടർന്നിട്ടില്ലെ ന്നാണ് അറിയുന്നത്.

