താമരശേരി ചുരത്തിൽ പിക്കപ്പ് മറിഞ്ഞു വൻ ഗതാഗത കുരുക്ക്
അപകടത്തിൽ മറിഞ്ഞ പിക്കപ്പ് നിവർത്തി റോഡരികിലേക്ക് മാറ്റിയിട്ടുണ്ട്
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാവാൻ മറിഞ്ഞ് അപകടം. ഒൻപതാം വളവിലാണ് അപകടം. അപകടത്തെ തുടർന്ന് ചുരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
അപകടത്തിൽ മറിഞ്ഞ പിക്കപ്പ് നിവർത്തി റോഡരികിലേക്ക് മാറ്റിയിട്ടുണ്ട്. ഒഴിവ് ദിവസമായതിനാൽ വലിയ തോതിൽ വാഹനങ്ങളുള്ളത് ഗതാഗതക്കുരുക്ക് നീളാൻ കാരണമായിട്ടുണ്ട്.

