തിക്കോടി പഞ്ചായത്ത് ബസാർ റെയിൽവേ ഗേറ്റ് രണ്ട് ദിവസം അടച്ചിടും
ഞായറാഴ്ച രാവിലെ എട്ടുമണി മുതൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെയാണ്.
തിക്കോടി:തിക്കോടി പഞ്ചായത്ത് ബസാർ റെയിൽവേ ഗേറ്റ് ഞായറാഴ്ചയും തിങ്കളാഴ്ചയും അടച്ചിടും എന്ന് സതേൺ റെയിൽവേ സെക്ഷൻ ഓഫീസർ അറിയിക്കുന്നു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിലേക്കുള്ള പാതയാണ് ഇതുവഴി തടസ്സപ്പെടുന്നത്.
ഞായറാഴ്ച രാവിലെ എട്ടുമണി മുതൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെയാണ് അറ്റകുറ്റപ്പണികൾക്ക് ഗേറ്റ് അടച്ചിടുക എന്ന് റെയിൽവേ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.
യാത്രക്കാർ തിക്കോടി ടൗണിലുള്ള റെയിൽവേഗേറ്റ് ഉപയോഗപ്പെടുത്തണമെന്ന് സൂചിപ്പിച്ചു.

