headerlogo
recents

അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവം; ഇന്ന് ബിഎൽഒ മാരുടെ പ്രതിഷേധം

സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് ജോലി ബഹിഷ്കരിച്ച് പ്രതിഷേധം

 അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവം; ഇന്ന് ബിഎൽഒ മാരുടെ പ്രതിഷേധം
avatar image

NDR News

17 Nov 2025 07:25 AM

കണ്ണൂർ:  പയ്യന്നൂരിൽ ജീവനൊടുക്കിയ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ ഇന്ന് ബിഎൽഒ മാരുടെ പ്രതിഷേധം. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് ജോലി ബഹിഷ്കരിച്ച് പ്രതിഷേധം. എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ട്രേറ്റിലേക്കും ആണ് മാർച്ച്‌ . 

       അതേസമയം അനീഷിന് എസ്ഐആർ ജോലികളുമായി ബന്ധപ്പെട്ട് സമ്മർദ്ദം ഉണ്ടായിട്ടില്ലെന്ന് ആണ് കണ്ണൂർ കലക്ടറുടെ വിശദീകരണം. അനീഷിനെ സിപിഎം നേതാക്കൾ ഭീഷണിപ്പെടിത്തിയിരുന്നു എന്ന ആരോപണം ആവർത്തിക്കുകയാണ് ജില്ലയിലെ കോൺഗ്രസ്‌ നേതാക്കൾ. എന്നാൽ ഈ ആരോപണം സിപിഎം പൂർണമായും തള്ളുന്നുണ്ട്. അനീഷിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും.

 

 

NDR News
17 Nov 2025 07:25 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents