headerlogo
recents

കണ്ണിൽ ചൊറിച്ചിലും അസ്വസ്ഥതയും ; യുവതി യുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് 10 സെന്റിമീറ്റർ നീളമുള്ള ജീവനുള്ള വിര

കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിനിയുടെ കണ്ണിൽ നിന്നാണ് വിരയെ പുറത്തെടുത്തത്.

 കണ്ണിൽ ചൊറിച്ചിലും അസ്വസ്ഥതയും ; യുവതി യുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് 10 സെന്റിമീറ്റർ നീളമുള്ള ജീവനുള്ള വിര
avatar image

NDR News

17 Nov 2025 12:08 PM

  കോഴിക്കോട്: ഒ പി പരിശോധന യ്ക്കിടെ ജീവനുള്ള വിരയെ കണ്ണിൽ നിന്നും പുറത്തെടുത്തു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിനിയുടെ കണ്ണിൽ നിന്നാണ് വിരയെ പുറത്തെടുത്തത്. അസഹ്യമായ ചൊറിച്ചിലും വേദനയുമായി വന്ന 43കാരിയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് 10 സെന്റിമീറ്റർ നീളത്തിലുള്ള ജീവനുള്ള വിര.

  കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രി യിലെ ഒ പി പരിശോധനയ്ക്കിടെ യാണ് കണ്ണിൽ നിന്നും ജീവനോടെ വിരയെ പുറത്തെടുത്തത്. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിനിയായ യുവതിക്ക് കഴിഞ്ഞ 2 ദിവസം മുമ്പ് മാത്രമാണ് അസ്വസ്ഥത തുടങ്ങിയത്. ഉടനെ മറ്റൊരു ആശുപത്രിയിൽ ചികിത്സ നടത്തി വീട്ടിലേക്ക് മടങ്ങിയെങ്കിലും, കഴിഞ്ഞ ദിവസം അസ്വസ്ഥത സഹിക്കാതെ വന്നപ്പോഴാണ് കോംട്രസ്റ്റ് ആശുപത്രിയിൽ എത്തിയത്. സീനിയർ സർജൻ ഡോ. സുഗന്ധ സിൻഹ കണ്ണ് പരിശോധിച്ച് ഒ.പി യിൽ വെച്ച് തന്നെ കണ്ണിലെ വെള്ളപ്പാടയുടെ അടിവശത്ത് ഉണ്ടായിരുന്ന വിരയെ ചെറിയ ശസ്ത്രക്രിയ മാർഗ്ഗത്തിലൂടെ ജീവനോടെ പുറത്തെടുത്തു.

   വിരയെ പുറത്തെടുത്തതോടെ യാണ് രോഗി അനുഭവിച്ചിരുന്ന അസ്വസ്ഥയിൽ നിന്നും മുക്തയായത്. ഡൈലോ ഫൈലോറിയ വിഭാഗത്തിലുള്ള കീടങ്ങൾ ശരീരത്തിൽ പ്രവേശിച്ചാണ് ഇത്തരം വിരകൾ കണ്ണിൽ വളരുന്നത്. കൊതുകുകളിലൂടെയോ, വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിലൂടെയോ ആകാം ഇവ ശരീരത്തിൽ പ്രവേശിക്കുന്നത്. കണ്ണിൻ്റെ റെറ്റിനയിലേക്ക് പ്രവേശിക്കാതെ കൃത്യസമയത്ത് പുറത്തെടുത്ത തിനാൽ അപകട സാധ്യത ഇല്ലാതായെന്നും, രോഗിയുടെ കാഴ്ചയ്ക്ക് യാതൊരു തകരാറുമില്ലെന്നും ഡോക്ടർ അറിയിച്ചു.

NDR News
17 Nov 2025 12:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents