ശബരിമലയിൽ തീർത്ഥാടനത്തിനു പോയ ചെങ്ങോട്ടുകാവ് സ്വദേശിനി കുഴഞ്ഞ് വീണ് മരിച്ചു
ഇന്ന് രാവിലെയാണ് ഇവർ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്
പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് പോയ ചെങ്ങോട്ടു കാവ് സ്വദേശിനി കുഴഞ്ഞുവീണ് മരിച്ചു. ചെങ്ങോട്ട് കാവ് എടക്കുളം സ്വദേശിനിയാണ് പമ്പയിൽ കുഴഞ്ഞു വീണു മരിച്ചു. എടക്കുളം വസന്തപുരം ക്ഷേത്രത്തിനു സമീപം നിർമ്മാല്യം വീട്ടിൽ സതി (60 )ആണ് മരിച്ചത്. ഭർത്താവ് സദാനന്ദൻ നമ്പ്യാരും ഭർതൃ സഹോദരൻ മോഹനനുമൊപ്പം തിങ്കളാഴ്ചയാണ് ഇവർ ശബരിമല ദർശനത്തിനായി പോയത്.
ചൊവ്വാഴ്ച രാവിലെയാണ് ഇവർ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.മക്കൾ: സൗമ്യ, അരുണിമ. മരുമക്കൾ: ബിനേഷ് (ഗുജറാത്ത്), സായൂജ് (കുന്നമംഗലം). സഹോദരങ്ങൾ: രാധ ,രവീന്ദ്രൻ, വത്സല, രമേശൻ (ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗം), രമ, പരേതനായ മാധവൻ. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും.

