ബേക്കറിയിൽ ചായ കുടിക്കാൻ കയറിയ യുവതിയുടെ ഐ ഫോൺ മോഷ്ടിച്ചു
നവംബർ അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്
കോഴിക്കോട്: ബേക്കറിയിൽ ചായ കുടിക്കാൻ കയറിയ യുവതിയുടെ ഐ ഫോൺ മോഷ്ടിച്ചു. കോഴിക്കോട് മാങ്കാവിലെ ബേക്കറിയിലാണ് മോഷണം നടന്നത്. യുവതി ഇരുന്ന സീറ്റിന് സമീപത്തുണ്ടായിരുന്നയാൾ ഫോൺ മോഷ്‌ടിക്കുന്ന ദൃശ്യം സ്ഥാപനത്തിലെ സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. നവംബർ അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മാങ്കാവ് കൈമ്പാലം സ്വദേശി സന്ധ്യയാണ് മോഷണത്തിനിരയായത്.
ബന്ധുവിനൊപ്പം മാങ്കാവിലെ ഗ്രാൻറ് ബേക്കറിയിൽ ചായ കുടിക്കാൻ എത്തിയതായിരുന്നു ഇവർ. ചായ കുടിച്ച ശേഷം ഫോൺ ടേബിളിൽ വച്ച് വാഷ് റൂമിലേക്ക് പോയി. ഇതെല്ലാം സസൂഷ്‌മം നിരീക്ഷിച്ച, സമീപത്തെ ടേബിളിൽ തിരികെയെത്തി ഫോൺ കാണാതിരുന്നതിനെ തുടർന്ന് ബേക്കറി ജീവനക്കാരോട് കാര്യം സന്ധ്യ പറയുകയും ഇവർ സി സി ടി വി ദൃശ്യം പരിശോധിച്ചപ്പോൾ മോഷണം നടന്നത് കണ്ടെത്തുകയും ചെയ്‌തു. യുവതിയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ ആദ്യം ഇയാൾ കോൾ എടുക്കുകയും പണം നൽകിയാൽ തിരികെ തരാമെന്ന് പറയുകയും ചെയ്തിരുന്നു. സംഭവത്തിൽ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

