നാല് വയസ്സുകാരൻ മകനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി
സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ഇടുക്കി: നാല് വയസ്സുകാരനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. ഇടുക്കി പണിക്കൻകുടി പറുസിറ്റിയിലാണ് സംഭവം. പെരുമ്പള്ളികുന്നേൽ രഞ്ജിനി (30), മകൻ ആദിത്യൻ(4) ആണ് മരിച്ചത്. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മകന് ആദിത്യനെ ജനൽക്കമ്പിയിൽ കെട്ടിത്തൂക്കിയ ശേഷം രഞ്ജിനി ജീവനൊടുക്കുകയായിരുന്നു എന്നാണ് വിവരം. ജീവനൊടുക്കുകയാണെന്ന് രഞ്ജിനി ഭർത്താവിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നുവെന്നാണ് വിവരം.
ഭർത്താവ് വിവരം അറിയിച്ചതിനെ തുടർന്ന് അടുത്തുള്ളവർ ഓടിക്കൂടിയപ്പോഴാണ് രഞ്ജിനിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

