തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ പേര് ഉണ്ടോയെന്ന് ഓൺലൈനിൽ പരിശോധിക്കാം
വെബ്സൈറ്റിൽ വോട്ടർമാരുടെ സേവനങ്ങൾ എന്ന ഭാഗത്ത് തിരയുക
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ പേര് ഉണ്ടോയെന്ന് ഓൺലൈൻ പരിശോധിക്കേണ്ട സംവിധാനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ sec.kerala.gov.in ൽ പുന:സ്ഥാപിച്ചു. സപ്ലിമെന്ററി വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ഒരാഴ്ചചയായി ഈ സേവനം ലഭിച്ചിരുന്നില്ല.
വെബ്സൈറ്റിൽ വോട്ടർമാരുടെ സേവനങ്ങൾ എന്ന ഭാഗത്ത് തിരയുക വോട്ടർ ഭാഗത്തെ തിരഞ്ഞാൽ പട്ടികയിൽ പേരുണ്ടോ എന്ന് അറിയാം.
ജില്ല തിരിച്ചും വാർഡ് തിരിച്ചും വോട്ടർ പട്ടിക: www.sec.kerala.gov.in/public/voters/list www.sec.kerala.gov.in/voter/search/choose വെബ്സൈറ്റുകൾ വഴിയും വോട്ടുണ്ടോ എന്ന് പരിശോധിക്കാം.

