സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
പ്രതിമാസ പെൻഷൻ 2000 രൂപയായി ഉയർത്തിയ ശേഷമുള്ള ആദ്യ വിതരണമാണിത്
തിരുവനന്തപുരം: സംസ്ഥാനത്തെ 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണ ഭോക്താക്കൾക്കുള്ള ഈ മാസത്തെ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. വർധിപ്പിച്ച തുകയും ഒരു മാസത്തെ കുടിശ്ശികയും ഉൾപ്പെടെ 3600 രൂപയാണ് ഓരോരുത്തർക്കും ലഭിക്കുക. പ്രതിമാസ പെൻഷൻ 2000 രൂപയായി ഉയർത്തിയ ശേഷമുള്ള ആദ്യ വിതരണമാണിത്.
ഇതിനൊപ്പം കുടിശ്ശിക യുണ്ടായിരുന്ന ഒരു ഗഡു പെൻഷൻ കൂടിയാണ് നൽകുന്നത്. ബാങ്ക് അക്കൗണ്ടുകൾ വഴിയും സഹകരണ സംഘം ജീവനക്കാർ വീടുകളിൽ നേരിട്ടെത്തിച്ചുമാണ് പെൻഷൻ വിതരണം ചെയ്യുന്നത്.

