ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചേനഞ്ചേരി പഞ്ചായത്ത് ഓഫീസ് ജീവനക്കാരൻ മരിച്ചു
രണ്ടാഴ്ചയോളമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു
ചേമഞ്ചേരി: എലത്തൂരിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചേമഞ്ചേരി പഞ്ചായത്തിലെ ജീവനക്കാരൻ മരിച്ചു. രണ്ടാഴ്ച്‌ചയോളമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പഞ്ചായത്തിൽ പാർട്ട് ടൈം സ്വീപ്പർ ആയിരുന്ന പുതിയങ്ങാടി സ്വദേശി സജീവനാണ് മരിച്ചത്.
ചേമഞ്ചേരിയിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുംവഴിയായിരുന്നു അപകടം. സജീവൻ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു.

