വാഹനബാഹുല്യത്താൽ താമരശേരി ചുരത്തിൽ രൂക്ഷമായ ഗതാഗത കുരിക്ക്
ചുരം കയറുന്ന വാഹനങ്ങൾ രണ്ടാം വളരെ പതുക്കെയാണ് സഞ്ചരിക്കുന്നത്
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വാഹനബാഹുല്യം കാരണം രൂക്ഷമായ ഗതാഗത തടസ്സമുണ്ട്. അവധി ദിവസമായതിനാൽ ധാരാളം വിനോദസഞ്ചാരികളും മറ്റ് യാത്രക്കാരുമാണ് വാഹനങ്ങളിൽ ചുരം കയറുന്നത്. എമർജൻസി ആയി വരുന്ന വാഹനങ്ങൾ പോലും കടത്തി വിടാൻ പറ്റാത്ത രീതിയിലുള്ള ഗതാഗതക്കുരുക്കാണ് എവിടെയും. ചുരം കയറുന്ന വാഹനങ്ങൾ രണ്ടാം വളവ് തൊട്ട് മുകളിലേക്ക് വളരെ പതുക്കെ ആണ് പോവുന്നത് എന്നാണ് അറിയുന്നത്.
കുരുക്കിന്റെ ഇടയിലൂടെ ചില ഡ്രൈവർമാർ ലൈൻ ട്രാഫിക് നിയമം പാലിക്കാതെ വാഹനം ഓടിക്കുന്നത് കൊണ്ട് വളരെ ഏറെ പ്രയാസം ഉണ്ടാക്കുന്നുണ്ട്. ചിറത്തിൽ വാഹനമോടിക്കുന്നതിനും നിർത്തുന്നതിനും എല്ലാം കൃത്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്നാൽ ചിലർ അവലംഘിച്ച് റോഡരികിൽ നിർത്തിയിടുന്നതും ഗതാഗതം തടസ്സപ്പെടാൻ കാരണമാകുന്നു.

