മേപ്പയ്യൂരിൽ കാർ ഇടിച്ചു കെഎസ്ഇബി ട്രാൻസ്ഫോമർ തകർന്നു; വൈദ്യുതി വിതരണം തടസ്സപ്പെട്ടു
ഏഴര ലക്ഷം രൂപയുടെ നഷ്ടം കെഎസ്ഇബിക്ക് ഉണ്ടായതായി പ്രാഥമിക നിഗമനം
മേപ്പയ്യൂർ: മേപ്പയ്യൂരിൽ കാർ ഇടിച്ചു കെഎസ്ഇബി ട്രാൻസ്ഫോമർ തകർന്നു. ടൗണിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു അപകടം.
നെല്ലിയാടി ഭാഗത്തു നിന്ന് മേപ്പയ്യൂർ ടൗണിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഏഴര ലക്ഷം രൂപയുടെ നഷ്ടടം കെഎസ്ഇബിക്ക് ഉണ്ടായതാണ് പ്രാഥമിക നിഗമനം.
സബ് എബിനിയർ സിജു വിന്റെ നേതൃത്വത്തിൽകെ എസ് ഇ ബി ജീവനക്കാരും കോൺടാക്‌ട് വർക്കേഴ്സും ചേർന്ന് നടത്തിയ പ്രവർത്തനത്തിന്റെ ഫലമായി ടൗണിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. തകർന്ന ട്രാൻസ്ഫോമർ രാത്രിയോടെ മാറ്റി സ്ഥാപിക്കുമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.

