പയ്യോളി ഭാഗത്ത് ഗതാഗത കുരുക്ക് രൂക്ഷം:കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇരിങ്ങത്ത് കാവുന്തറ നടുവണ്ണൂർ വഴി പോകാം
വാഹനങ്ങൾ പേരാമ്പ്ര റോഡ് വഴി തിരിഞ്ഞു പോകാനാണ് പോലീസിൻ്റെ അറിയിപ്പ്
പയ്യോളി: ദേശീയപാതയിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഗതാഗത കുരുക്ക് രൂക്ഷം 'കൊയിലാണ്ടി - വടകര സർവീസ് റോഡിൽ പയ്യോളി ബസ്റ്റാൻഡ് മുതൽ ടാറിങ് ചെയ്യുന്നതിനാൽ കൊയിലാണ്ടി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ പേരാമ്പ്ര റോഡ് വഴി തിരിഞ്ഞു പോകാനാണ് പോലീസിൻ്റെ അറിയിപ്പ്. എന്നാൽ പയ്യോളി ബസ് സ്റ്റാൻഡിന് മുൻവശം ബസ്സുകൾ സ്റ്റാൻഡിലേക്ക് കയറുന്നതും ഇറങ്ങുന്നതും കാരണം ഉണ്ടാകാറുള്ള ഗതാഗത കുരുക്ക് uതാഗത നിയന്ത്രണത്തെ ബാധിച്ചിരിക്കുകയാണ്.
റെയിൽവേഗേറ്റ് അടക്കുന്നതിനേ തുടർന്ന് ബീച്ച് റോഡ് കയറുന്ന ഭാഗത്ത് ഉണ്ടാകുന്ന ഗതാഗത ക്കുരുക്കും ദേശീയപാതയിലെ ഗതാഗത നിയന്ത്രണത്തെ ബാധിക്കുന്നുണ്ട്. ഇതേ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുന്നതായാണ് വിവരം.കോഴിക്കോട് ഭാഗത്തുനിന്ന് പയ്യോളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങളാണ് ഗതാഗത നിയന്ത്രണത്തെ തുടർന്ന് ഗതാഗത കുരുക്കിൽപ്പെടുന്നത്.

