headerlogo
recents

മോഷണത്തിന് ശ്രമിച്ച പ്രായപൂർത്തിയാകാത്ത കുട്ടികളെ ക്രൂരമായി മർദ്ദിച്ച രണ്ടുപേർ പിടിയിൽ

ഇരുമ്പുവടിയും മരത്തിന്റെ തടികളും ഉപയോഗിച്ചായിരുന്നു മര്‍ദനം

 മോഷണത്തിന് ശ്രമിച്ച പ്രായപൂർത്തിയാകാത്ത കുട്ടികളെ ക്രൂരമായി മർദ്ദിച്ച രണ്ടുപേർ പിടിയിൽ
avatar image

NDR News

24 Nov 2025 09:49 PM

മലപ്പുറം: മലപ്പുറം കിഴിശേരിയില്‍ മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. കിഴിശേരി സ്വദേശി മുഹമ്മദ് ആഷിക്, ആദില്‍ അഹമ്മദ് എന്നിവരാണ് പിടിയിലായത്. സ്റ്റേഷനറി കടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് കടയുടമകളായ ഇരുവരും ക്രൂരമായി തല്ലി ച്ചതയ്ക്കുകയായിരുന്നു. ഇരുമ്പുവടിയും മരത്തിന്റെ തടികളും ഉപയോഗിച്ചായിരുന്നു മര്‍ദനം.

     അവശരായ കുട്ടികളെ പിന്നീട് മോഷണക്കുറ്റം ആരോപിച്ച് പൊലീസിനെ ഏല്‍പ്പിച്ചു. കുട്ടികള്‍ ക്രൂര മര്‍ദനത്തിന് ഇരയായെന്ന് മനസ്സിലായ കൊണ്ടോട്ടി പൊലീസ് പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുകയായിരുന്നു. കുട്ടികള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി, പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുട്ടികള്‍ക്കെതിരെ മോഷണത്തിന് ജുവനൈന്‍ ബോര്‍ഡ് മുന്‍പാകെ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

 

NDR News
24 Nov 2025 09:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents