മദ്യലഹരിയിൽ ഭാര്യയ്ക്കും പ്ലസ് വൺ വിദ്യാർത്ഥിയായ മകനും പിതാവിന്‍റെ മർദ്ദനം
വർഷമായി അനുഭവിക്കുന്ന ക്രൂരതയെന്ന് ബന്ധുക്കൾ
തിരുവനന്തപുരം: മദ്യലഹരിയില്‍ മകനെ നിരന്തരം മര്‍ദ്ദിച്ച് പിതാവ്. തിരുവനന്തപുരം പാറശാലയിലെ കൊല്ലയില്‍ പഞ്ചായത്തിലെ പശുക്കോട്ട് കോണത്താണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയാണ് പിതാവ് പ്രവീണ്‍ നിരന്തരം മര്‍ദിച്ചത്. ഭാര്യയെയും നിരന്തരമായി മര്‍ദ്ദിക്കാറുണ്ട്. മര്‍ദ്ദന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.
കഴിഞ്ഞ നാല്‌വര്‍ഷമായി മര്‍ദ്ദനം തുടരുന്നുവെന്ന് പ്രവീണിന്റെ ഭാര്യ ശാന്തികൃഷ്ണന്‍ പറയുന്നു. പ്രവീണിനെതിരെ നേരത്തെ പരാതി നല്‍കിയിട്ടും മാരായമുട്ടം പൊലീസ് നടപടി എടുത്തില്ലെന്ന് ഭാര്യ ആരോപിച്ചു. മുന്നോട്ടുപോകാന്‍ കഴിയുന്നില്ലെന്നും അതുകൊണ്ടാണ് റിപ്പോര്‍ട്ടറിനെ സമീപിച്ചതെന്നും ശാന്തികൃഷ്ണ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

