റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് സിറ്റി ഉപജില്ല 661 പോയിന്റുമായി മുന്നേറ്റം തുടരുന്നു
622 പോയിന്റുമായി ബാലുശ്ശേരി ഉപജില്ലയാണ് രണ്ടാമത്.
കൊയിലാണ്ടി: 64-ാ മത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് സിറ്റി ഉപജില്ല 661 പോയിന്റുമായി മുന്നേറ്റം തുടരുന്നു. 622 പോയിന്റുമായി ബാലുശ്ശേരി ഉപജില്ലയാണ് രണ്ടാമത്.
606 പോയിന്റുമായി ചേവായൂർ മൂന്നാമതും, 603 പോയിന്റുമായി പേരാമ്പ്രയും തൊട്ടുപിന്നാലെയുണ്ട്. വേദികളിൽ മത്സരങ്ങൾ പുരോഗമിക്കുകയാണ്.
പ്രധാന വേദിയിൽ ഒപ്പനയും, ജിവിഎച്ച്എസ്എസിൽ സ്കിറ്റും. മറ്റ് സ്റ്റേജുകളിൽ സംഘനൃത്തം, നാടോടി നൃത്തം, കഥകളി, ചെണ്ടമേളം തുടങ്ങിയവയും പുരോഗമിക്കുന്നു.

