മൂന്നാറിലെ ആകാശ ഭക്ഷണശാലയിൽ വിനോദ സഞ്ചാരികൾ കുടുങ്ങി
ഇവരെ താഴെയിറക്കാനുള്ള ഊർജിത ശ്രമങ്ങൾ ആംഭിച്ചിട്ടുണ്ട്
തൊടുപുഴ: മൂന്നാറിലെ ആനച്ചാലിനു സമീപം സ്വകാര്യ കമ്പനിയുടെ സ്കൈ ഡൈനിങ്ങിൽ ( ആകാശ ഭക്ഷണശാല) വിനോദ സഞ്ചാരികൾ കുടുങ്ങി. കണ്ണൂർ സ്വദേശികളാണ് രണ്ടു മണിക്കൂറിലേറെ നേരമായി കുടുങ്ങിക്കിടക്കുന്നത്. അടിമാലിയിൽ നിന്നും രക്ഷാ സംവിധാനങ്ങൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇവരെ താഴെയിറക്കാനുള്ള ഊർജിത ശ്രമങ്ങൾ ആംഭിച്ചിട്ടുണ്ട്.
120 അടി മുകളിലാണ് വിനോദസഞ്ചാരികൾ ഉള്ളത്. ക്രെയ്നിൻ്റെ ഹൈഡ്രോളിക് സംവിധാനം തകരാറിൽ ആയതാണ് കാരണമെന്നാണ് സൂചന.
രണ്ടു കുട്ടികളും മാതാപിതാക്കളും ജീവനക്കാരനുമാണ് അതിലുള്ളത്. ഇതിൽ ഒരു കുട്ടിയെ താഴെയിറക്കി. അഗ്നിശമന സേനയിലെ ജീവനക്കാരൻ ക്രെയ്‌നിനു മുകളിൽ കയറി കയർ കെട്ടി കുട്ടിയുമായി താഴെ ഇറങ്ങുകയായിരുന്നു. ഒരുമാസം മുമ്പാണ് ആനച്ചാലിൽ ആകാശ ഭക്ഷണശാല തുറന്നത്.

