പേരാമ്പ്ര സിൽവർ കോളേജിൽ ലോക എയ്ഡ്സ് ദിനാചരണത്തിൻ്റെ ഭാഗമായി ബോധവത്കരണ ക്ലാസ് നടത്തി
സന്തോഷ് കാരയാട് , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ എന്നിവർ ക്ലാസെടുത്തു
പേരാമ്പ്ര : ലോക എയ്ഡ്സ് ദിനാചരണത്തിൻ്റെ ഭാഗമായി പേരാമ്പ്ര സിൽവർ കോളേജ് എൻ. എസ്.എസ് യൂണിറ്റ് അംഗങ്ങൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. പേരാമ്പ്ര താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കാരയാട് , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ എന്നിവർ ക്ലാസെടുത്തു.
മാനേജർ തരുവയ്ഹാജി എൻ.എസ്. എസ്. പ്രോഗ്രാം ഓഫീസർ അമൽ, ആർ ആർ സി കോ ഓഡിനേറ്റർ അമൃത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോബിൻ വർഗ്ഗീസ്, ജെ പി എച്ച് എൻ സിൽജ, എം എൽ എസ് പി അഞ്ചു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

