headerlogo
recents

ജനകീയ പരിപാടികളുമായി ജനമൈത്രി പോലീസ് പയ്യോളി 

ഇൻസ്‌പെക്ടർ ജിതേഷ് പരിപാടി ഉദ്ഘാടനം ചെയ്തു .

 ജനകീയ പരിപാടികളുമായി ജനമൈത്രി പോലീസ് പയ്യോളി 
avatar image

NDR News

01 Dec 2025 10:15 PM

  പയ്യോളി :ജനക്ഷേമ പ്രവർത്തനങ്ങളും, വയോജന, ബാല്യ കൗമാരക്കാരുടെ പ്രശ്നങ്ങളും നെഞ്ചേറ്റി രംഗത്തിറങ്ങുകയാണ് പയ്യോളി ജനമൈത്രി പോലീസ്. മുൻകാലങ്ങളിൽ നിന്നും കുറേക്കൂടി മെച്ചപ്പെട്ട പരിപാടികൾ ആസൂത്രണം ചെയ്യാനും, നടപ്പിലാക്കാനും ജനമൈത്രി യോഗം തീരുമാനിച്ചു.ഒപ്പം സൈമൺസ് കണ്ണാശുപത്രി, കരിമ്പന പാലം വക നേത്ര പരിശോധന ക്യാമ്പും, പയ്യോളി നഗരസഭ കുടുംബാരോഗ്യകേന്ദ്രം വക ലോക എയ്ഡ്സ് ദിനാചരണവും നടന്നു .

  ഇൻസ്പെക്ടർ ജിതേഷ് പരിപാടി ഉദ്ഘാടനം ചെയ്തു . സബ് ഇൻസ്പെക്ടർ സുദർശൻ അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ വിജയൻ, സിവിൽ പോലീസ് ഓഫീസർ രജീഷ് ചെമ്മാരി,ഹെൽത്ത് ഇൻസ്പെക്ടർ ജയരാജ്, ഇബ്രാഹിം തിക്കോടി എന്നിവർ സംസാരിച്ചു. 

  സമൂഹത്തിൽ അതിവേഗം പടർന്നു പിടിക്കുന്ന അരക്ഷിത ബോധവും, യുവാക്കളെ ശ്വാസം മുട്ടിക്കുന്ന ലഹരി വ്യാപനവും ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും യോഗം തീരുമാനിച്ചു. ആശാ വർക്കർ മാരുടെയും, പൊതു പ്രവർത്ത കരുടെയും തിങ്ങി നിറഞ്ഞ സാന്നിധ്യം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി.

NDR News
01 Dec 2025 10:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents