സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം അവധി ;ചര്‍ച്ചകള്‍ സജീവമാക്കി സര്‍ക്കാര്‍
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡിസംബര്‍ അഞ്ചിന് ഓണ്‍ലൈനായാണ് യോഗം വിളിച്ചിരിക്കുന്നത്.
തിരുവനന്തപുരം :സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം അവധി നല്‍കുന്നതിനെ ക്കുറിച്ചുളള ചര്‍ച്ചകള്‍ സജീവമാക്കി സര്‍ക്കാര്‍. പ്രവൃത്തി ദിവസങ്ങളുടെ എണ്ണം അഞ്ചാക്കി കുറയ്ക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡിസംബര്‍ അഞ്ചിന് ഓണ്‍ലൈനായാണ് യോഗം വിളിച്ചിരിക്കുന്നത്.
സംഘടനകളുടെ അഭിപ്രായവും നിര്‍ദേശവും ഇമെയിലില്‍ മുന്‍കൂട്ടി അറിയിക്കണമെന്നും ആവശ്യപ്പെട്ടി ട്ടുണ്ട്.ശനിയാഴ്ച്ച കൂടി അവധി കിട്ടിയാലും നിലവിലുളള മറ്റ് ആനുകൂല്യങ്ങളൊന്നും വിട്ടുനല്‍കാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍.
പ്രവൃത്തി ദിനം ആറില്‍ നിന്ന് അഞ്ചായി കുറയ്ക്കുന്നതിന് ഭരണ പരിഷ്‌കാര കമ്മീഷനും ശമ്പള കമ്മീഷനും നേരത്തെ ശുപാര്‍ശ നല്‍കിയിരുന്നു.എന്നാല്‍ ഇതിന് പകരമായി ഒരുദിവസം ഒരുമണിക്കൂര്‍ ജോലി സമയം വര്‍ധിപ്പിക്കണമെന്നാണ് പ്രധാന നിര്‍ദേശം. അതേസമയം, പ്രവൃത്തി ദിനം അഞ്ചായി കുറയുമ്പോള്‍ സര്‍ക്കാര്‍ ഓഫീസില്‍ ഫയലുകള്‍ ഇനിയും കുന്നുകൂടുമോ എന്ന ആശങ്കയിലാണ് പൊതുജനങ്ങള്‍.

