കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് നൽകി പേരാമ്പ്രയിലെ ഹോട്ടൽ ഉടമ മാതൃകയായി
ഉടമയെ തിരിച്ചറിഞ്ഞപ്പോൾ സ്വർണാഭരണം തിരികെ ഏല്പിക്കുകയായിരുന്നു
പേരാമ്പ്ര : കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് നൽകി പേരാമ്പ്രയിലെ ഹോട്ടൽ ഉടമ വിനോദ് മാതൃകയായി. വടകര കക്കയം കരിയാത്തൻ പാറ യാത്രക്കിടെ വടകര സ്വദേശി താഹിറയുടെ ഒന്നര പവർ സ്വർണ്ണ ബ്രെയ്സ് ലറ്റ് നഷ്ടപ്പെട്ടത്. മോഷണം പോയതറിഞ്ഞ് ഇവർ പോയ വഴികളിൽ അന്വേഷിച്ചു നടന്നപ്പോഴാണ് ഇവർ പേരാമ്പ്രയിലെ സാഗർ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചത് ഓർമ്മ വന്നത്. ജീവനക്കാരനായ സത്യൻ കയനാരിക്ക് ഹോട്ടലിനകത്ത് നിന്ന് കളഞ്ഞ് കിട്ടിയ സ്വർണാഭരണം ഉടമവിനോദിനെ ഏൽപ്പിച്ചു. തുടർന്ന് ഉടമയെ തിരിച്ചറിഞ്ഞപ്പോൾ വിനോദ് സ്വർണാഭരണം തിരിച്ചു കൊടുക്കുകയായിരുന്നു.
വ്യാപാരി വ്യവസായി ഏകോപനമ്പമിതി ഓഫീസിൽ വെച്ച് വടകരയിലെ ആഭരണം താഹിറക്ക് നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് സുരേഷ് ബാബു കൈലാസ്. സെക്രട്ടറി ഒപി മുഹമ്മദ്. സലീം മണവയൽ, സുരേഷ് ഫീലിംഗ്, ജയകൃഷ്ണൻ നോവ തുടങ്ങിയവർ പങ്കെടുത്തു.

