headerlogo
recents

ശബരിമല സ്വർണക്കൊള്ളകേസ്; എൻ വാസുവിന് ജാമ്യമില്ല

കേസിൽ എൻ. വാസു മൂന്നാം പ്രതിയാണ്.

 ശബരിമല സ്വർണക്കൊള്ളകേസ്; എൻ വാസുവിന് ജാമ്യമില്ല
avatar image

NDR News

03 Dec 2025 11:54 AM

   പത്തനംതിട്ട :ശബരിമല സ്വർണ ക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡണ്ടുമായ എൻ വാസുവിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ജാമ്യം നൽകിയാൽ അത് കേസിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന് കണക്കി ലെടുത്താണ് ഉത്തരവ്.

   കേസ് പരിഗണിച്ച ഉടൻ തന്നെ ജാമ്യം നൽകാനാകില്ല. കേസിൽ എൻ. വാസു മൂന്നാം പ്രതിയാണ്. 2019ൽ ദേവസ്വം കമ്മീഷണറായി രുന്ന വാസുവിന്‍റെ ശുപാർശ യിലാണ് കട്ടിളപ്പാളിയിലെ സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയ തെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. എന്നാൽ, വാസു വിരമിച്ചതിനുശേഷമാണ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു.

   സമൂഹത്തിൽ സ്വാധീനമുള്ള പ്രതികൾക്ക് ജാമ്യം നൽകിയാൽ അത് കൂടുതൽ സഹായകരമാകും എന്നായിരുന്നു പ്രോസിക്യുഷന്റെ വാദം. മുരാരി ബാബു നൽകിയ കത്ത് ഉചിതമായ തീരുമാന മെടുക്കുന്നതിന് ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തത്. അതിനെ ശിപാർശയെന്ന് പറയാനാകില്ലെന്നാണ് എൻ വാസുവിന്‍റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചും ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.

NDR News
03 Dec 2025 11:54 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents