headerlogo
recents

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്; പിഎസ്‍സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം

ഡിസംബർ 6ന് ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 3.20 വരെ നടത്തുന്ന ഒഎംആർ പരീക്ഷയുടെ കേന്ദ്രത്തിലാണ് മാറ്റം. 

 ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്; പിഎസ്‍സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം
avatar image

NDR News

04 Dec 2025 01:19 PM

  തിരുവനന്തപുരം :ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 215/2025) തസ്തികയിലേക്ക് നടത്തുന്ന പരീക്ഷ കേന്ദ്രത്തിൽ മാറ്റം.

  ഡിസംബർ 6ന് ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 3.20 വരെ നടത്തുന്ന ഒഎംആർ പരീക്ഷയുടെ കേന്ദ്രത്തിലാണ് മാറ്റം. 

   കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ബസാർ (പി.ഒ), കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ്.എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1091300 മുതൽ 1091599 വരെയുള്ളവർ കോഴിക്കോട്, ജി.എച്ച്.എസ്.എസ്. പന്തലായനി കൊയിലാണ്ടിയിലും കോഴിക്കോട്, ജി.വി.എച്ച്.എസ്.എസ് ബാലുശ്ശേരിയിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1092400 മുതൽ 1092599 വരെയുള്ളവർ കോഴിക്കോട്, ബാലുശ്ശേരി, പൊലീസ് സ്റ്റേഷന് സമീപം, ശ്രീ ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളേജിലും പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റുമായി ഹാജരായി പരീക്ഷയെഴുതേണ്ട താണെന്ന് പിഎസ്‍സി അറിയിച്ചു.

NDR News
04 Dec 2025 01:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents