ചുരത്തിൽ ക്രെയിൻ മറിഞ്ഞ് അപകടം; ഗതാഗത തടസ്സം നേരിടുന്നു
മരങ്ങൾ മുറിക്കുന്നതിനിടയിലാണ് അപകടം
താമരശ്ശേരി:ചുരം എട്ടാം വളവിൽ മരം കയറ്റുന്ന ക്രെയിൻ മറിഞ്ഞു. അപകടത്തിൽ ക്രെയിൻ ഡ്രൈവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
ചുരത്തിൽ ഗതാഗത തടസ്സം ഉണ്ടാക്കുന്ന വളവുകളിലെ വൻ മരങ്ങൾ മുറിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നുണ്ട്

