താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണം
ബസുകൾക്ക് നിയന്ത്രണം ബാധകമല്ലെന്ന് ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയർ
താമരശ്ശേരി: ചുരത്തിൽ ഇന്ന് (05.12.2025) മുതൽ 4 ദിവസത്തേക്ക് മൾട്ടി ആക്സിൽ ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മൾട്ടി ആക്സിൽ ചരക്കു വാഹനങ്ങൾക്ക് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. ബസുകൾക്ക് നിയന്ത്രണം ബാധകമല്ലയെന്ന് ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചിട്ടുണ്ട്.
ചുരത്തിൽ നടക്കുന്ന മരംമുറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. പൊതുഗതാഗതം ഒഴികെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന മറ്റെല്ലാ വാഹനങ്ങളും കുറ്റ്യാടി ചുരം വഴി പോകേണ്ടതാണ്. ബത്തേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പനമരം - നാലാം മൈൽ - കൊറോം വഴിയും, മീനങ്ങാടി ഭാഗത്ത് നിന്ന് വരുന്നവർ പച്ചിലക്കാട് പനമരം മൈൽ വഴിയും, കൽപ്പറ്റ ഭാഗത്തു നിന്നുള്ളവർ പനമരം-നാലാം മൈൽ വഴിയും, വൈത്തിരി ഭാഗത്ത് നിന്ന് വരുന്നവർ പടിഞ്ഞാറത്തറ നാലാം - പോകേണ്ടതാണ്. വെള്ളമുണ്ട വഴിയും കൂടാതെ വടുവൻചാൽ ഭാഗത്തു നിന്നും പോകുന്നവർ നാടുകാണി ചുരം വഴിയും യാത്ര തുടരുവാൻ ശ്രദ്ധിക്കുക.

