അച്ഛനും അമ്മയും തമ്മിലുള്ള തർക്കത്തിൽ മനംനൊന്ത 14കാരൻ ജീവനൊടുക്കി
അച്ഛനും അമ്മയും വേർപിരിഞ്ഞ് താമസിക്കുന്ന വിഷമം മൂലമാണ് കുട്ടി തുങ്ങി മരിച്ചത്
ഇടുക്കി: മാതാപിതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളിൽ മനംനൊന്ത സ്‌ൾ വിദ്യാർഥി ജീവനൊടുക്കി. ഇടുക്കി അടിമാലിയിലാണ് സംഭവം. അച്ഛനും അമ്മയും വേർപിരിഞ്ഞ് താമസിക്കുന്നതിലെ വിഷമം മൂലമാണ് ചിന്നക്കനാൽ ഫാത്തിമ മാതാ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി പുകളേന്തി (14) തൂങ്ങി മരിച്ചത്.
കുഞ്ഞിന്റെ അച്ഛൻ നാഗരാജും അമ്മ ചിത്രയും രണ്ട് വീടുകളിലായാണ് താമസിക്കുന്നത്. ചിത്രയുടെ സഹോദരിയുടെ ശാന്തൻപാറ ലേബർകോളനിയിലെ വീട്ടിൽ നിന്നാണ് പുകളേന്തി പഠിച്ചിരുന്നത്. സ്പോർട്‌സ് ഡേ ആയതിനാൽ പുകളേന്തി സ്‌കൂളിൽ പോയിരുന്നില്ല. രാവിലെ 11.35 ഓടെ പോസ്റ്റ് മാൻ ശാന്തിയുടെ വീട്ടിലെത്തിയപ്പോളാണ് കുട്ടി തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്.

