headerlogo
recents

ദിലീപിന്റെ മറുപടി മുന്‍കൂട്ടി തയ്യാറാക്കിയത്, മോചിതനാകുമെന്ന് നേരത്തെ അറിയാമെന്ന് വ്യക്തം:എം വി നികേഷ് കുമാർ

അതിജീവിതയ്ക്കും നേരത്തെയും വിചാരണക്കോടതിയില്‍ നിന്നും നീതി കിട്ടിയില്ല

 ദിലീപിന്റെ മറുപടി മുന്‍കൂട്ടി തയ്യാറാക്കിയത്, മോചിതനാകുമെന്ന് നേരത്തെ അറിയാമെന്ന് വ്യക്തം:എം വി നികേഷ് കുമാർ
avatar image

NDR News

08 Dec 2025 05:10 PM

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് വിചാരണ കോടതിയുടെ വിധി വന്നിരിക്കുകയാണ്. ഇതിന് പിന്നാലെ ദിലീപ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്നായിരുന്നു ദിലീപിന്റെ പ്രതികരണം. മഞ്ജു വാര്യര്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ട് എന്ന പറഞ്ഞിടത്താണ് തനിക്കെതിരെ നീക്കങ്ങള്‍ ആരംഭിച്ചതെന്നും ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയും കുറച്ച് ക്രിമിനല്‍ പൊലീസുകാരും ചേര്‍ന്ന് തനിക്കെതിരെ കള്ളക്കഥ മെനഞ്ഞെന്നുമായിരുന്നു ദിലീപിന്റെ പ്രതികരണം. എന്നാല്‍ ദിലീപിന്റെ പ്രതികരണം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന് വ്യക്തമാണെന്ന് പറയുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എം വി നികേഷ് കുമാര്‍. കേസില്‍ നിന്ന് മോചിതനാകുമെന്ന് നടന് നേരത്തെ അറിയാമായിരുന്നു എന്ന് വ്യക്തമാണെന്നും റിപ്പോര്‍ട്ടറിന് നല്‍കിയ പ്രതികരണത്തില്‍ നികേഷ് കുമാര്‍ പറഞ്ഞു. സര്‍ക്കാരിനും അതിജീവിതയ്ക്കും നേരത്തെയും വിചാരണക്കോടതിയില്‍ നിന്ന് നീതി ലഭിച്ചിട്ടില്ലെന്നും നികേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

     'വളരെ ശ്രദ്ധാപൂര്‍വ്വം നേരത്തെ തന്നെ തയ്യാറാക്കിയ പ്രതികരണമാണ് ദിലീപ് വിധിക്ക് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. കാരണം ഈ കേസില്‍ നിന്ന് മോചിതനാകുമെന്ന് ദിലീപിന് വ്യക്തതയുണ്ടായിരുന്നു. എന്നാല്‍, നീതിന്യായ വ്യവസ്ഥയില്‍ അതിജീവിത ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. അതു കൊണ്ടാണ് അവര്‍ പെട്ടെന്നൊരു പ്രതികരണത്തിലേക്ക് പോകാത്തത് എന്ന് വേണം കരുതാന്‍..ഇവിടെ അതിജീവിതയ്ക്ക് മാത്രമല്ല സ്റ്റേറ്റിനും നീതി കിട്ടിയിട്ടില്ല. ഈ കേസില്‍ ആദ്യമായിട്ടില്ല ഇങ്ങനെ സംഭവിക്കുന്നത്. നേരത്തെ രണ്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഈ കേസില്‍ നിന്നും രാജിവെച്ച് പോയത് നമ്മള്‍ ഓര്‍മിക്കണം. കോടതി മാറ്റണമെന്ന് രണ്ട് തവണ അതിജീവിത മേല്‍ക്കോടതികളോട് ആവശ്യപ്പെട്ടിരുന്നു. അന്ന് ആ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.

 

 

 

NDR News
08 Dec 2025 05:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents