വടകര താഴെ അങ്ങാടി ഖബർസ്ഥാനിൽ തീപിടുത്തം
വലിയ ജുമാ മസ്ജിദിന്റെ ഉടമസ്ഥതയിലുള്ളതാണ് ഖബർസ്ഥാൻ
വടകര: താഴെ അങ്ങാടിയിലെ വലിയ ജുമാ മസ്ജിദിന്റെ ഉടമസ്ഥതയിലുള്ള ഖബർസ്ഥാനിൽ തീപിടുത്തം. ഉച്ചയ്ക്ക് 2 മണിക്കാണ് സംഭവം. ഖബർസ്ഥാനിലെ അടിക്കാടിന് തീപ്പിടിച്ച് ചുറ്റും പടരുകയായിരുന്നു. അവിടെ ഉണ്ടായിരുന്നവർ ഉടൻ വടകര ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. തുടർന്ന് സ്റ്റേഷൻ ഓഫീസർ വാസന്ത് ചെയ്ച്ചാൻ കണ്ടിയുടെ നേതൃത്വത്തിലുള്ള സേന എത്തി തീ അണയ്ക്കുകയായിരുന്നു.
സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ബിജു കെ പി, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ജയകൃഷ്ണൻ ഷിജേഷ്, റാഷിദ്, മനോജ് കിഴക്കേക്കര, റഷീദ് കെ പി, ഹോംഗാർഡ് ബിനീഷ് എടി, രതീഷ് എന്നിവർ പങ്കെടുത്തു.

