headerlogo
recents

സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ; പവന് 97680 രൂപ

ആഗോളവിപണിയിലും സ്വർണവില ഉയരുകയാണ്

 സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ; പവന് 97680 രൂപ
avatar image

NDR News

12 Dec 2025 03:24 PM

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്ന് (12/12/25) രാവി ലെ വൻ കുതിപ്പ് രേഖപ്പെടുത്തിയതിന് പിന്നാലെ ഉച്ചക്ക് ശേഷം വീണ്ടും കൂടിയാണ് റെക്കോഡിട്ടത്. ഉച്ചക്ക് ഗ്രാമിന് 50 രൂപ കൂടി 12,210 രൂപയും പവന് 400 രൂപ കൂടി 97,680 രൂപയുമായി. രാവിലെ ഗ്രാമിന് 175 രൂപ വർധിച്ചിരുന്നു. 12,160 രൂപയായിരുന്നു ഗ്രാം വില. പവന് 1400 രൂപ കുടി 97,280 രൂപയുമായിരുന്നു. ഈ വർഷം ഒക്ടോബർ 17നായിരുന്നു സ്വർണം എക്കാലത്തെയും ഉയർന്ന നിരക്കായ 97360 രൂപയിലെത്തിയത്. ഇതാണ് ഇന്ന് ഉച്ചക്ക് ഭേദിച്ചത്.

    18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 40 രൂപ കൂടി. 10,040 രൂപയായാണ് വില ഉയർന്നത്. 80,320 രൂപയാണ് വില ഉയർന്നത്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 30 രൂപ വർധിച്ച് ഗ്രാമിന് 7,820 രൂപയായി ഉയർന്നു. പവൻ്റെ വില 62,560 രൂപയാണ്. ആഗോളവിപണിയിലും സ്വർണവില ഉയരുകയാണ്. ട്രോയി ഔൺസിന് 22.27 ഡോളറിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. 4,302.4 ഡോളറായാണ് അന്താരാഷ്ട്ര വിപണിയിലെ വില ഉയർന്നത്. ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചതോടെയാണ് സ്വർണവില വീണ്ടും ഉയരാൻ തുടങ്ങിയത്.

 

NDR News
12 Dec 2025 03:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents