headerlogo
recents

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

വികസിത് തിരുവനന്തപുരം എന്ന ഹാഷ്ടാഗി ലാണ് മോദിയുടെ ട്വീറ്റ്.

 ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം
avatar image

NDR News

13 Dec 2025 05:07 PM

  ഡൽഹി :തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി മോദി കുറിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി നേതൃത്വം നല്‍കിയ എന്‍ഡിഎ സംഖ്യം നേടിയ വിജയം കേരളരാഷ്ട്രീയത്തിലെ വഴിത്തിരിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

    തിരുവനന്തപുരം നേടി ചരിത്രത്തിലാദ്യമായാണ് എന്‍ഡിഎ കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കുന്നത്.സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ നമ്മുടെ പാര്‍ട്ടിക്കു മാത്രമേ കഴിയൂ എന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ടെന്നാണ് മോദി എക്‌സില്‍ കുറിച്ചത്. നഗരത്തിന്റെ വളര്‍ച്ചയ്ക്കും ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതിനും വേണ്ടി പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി സന്ദേശത്തില്‍. കേരളത്തിലെ തദ്ദേശതിരഞ്ഞെടുപ്പില്‍ ബിജെപിക്കും എന്‍ഡിഎക്കും വേണ്ടി വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ളവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

  കേരളം എല്‍ഡിഎഫിനെയും യുഡിഎഫിനെയും കൊണ്ട് പൊറുതിമുട്ടിയെന്നും മോദി പറഞ്ഞു. നല്ല ഭരണം കാഴ്ച വെക്കുന്നതിനും വികസിതകേരളം കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരേയൊരു വഴിയായാണ് അവര്‍ എന്‍ഡിഎയെ കാണുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. തദ്ദേശതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഒരു കോര്‍പ്പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, 26 ഗ്രാമ പ്പഞ്ചായത്ത് എന്നിവിടങ്ങളില്‍ എന്‍ഡിഎ മുന്നിട്ടു നിന്നു. വികസിത് തിരുവനന്തപുരം എന്ന ഹാഷ്ടാഗി ലാണ് മോദിയുടെ ട്വീറ്റ്.

 

 

NDR News
13 Dec 2025 05:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents