headerlogo
recents

ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്;പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

വലിയ വിജയം സമ്മാനിച്ച ജനങ്ങളോടുള്ള നന്ദിയും സ്നേഹവും അറിയിക്കുക യാണെന്നും വി ഡി സതീശൻ പറഞ്ഞു.

 ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്;പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
avatar image

NDR News

13 Dec 2025 07:01 PM

 തിരുവനന്തപുരം :തദ്ദേശ തിരഞ്ഞെടുപ്പിലെ ഈ വിജയത്തിന്റെ കാരണം ടീം യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വലിയ വിജയം സമ്മാനിച്ച ജനങ്ങളോട് കടപ്പാടുണ്ട്. അവരോടുള്ള നന്ദിയും സ്നേഹവും അറിയിക്കുക യാണെന്നും വി ഡി സതീശൻ പറഞ്ഞു. എൽഡിഎഫിന് കനത്ത പരാചയമാണ് തിരഞ്ഞെടുപ്പി ലുണ്ടായത്. എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്നും ജനം വെറുക്കുന്ന സർക്കാരായി പിണറായി സർക്കാർ മാറിയെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

   തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നണിയുടെ മികച്ച പ്രകടനത്തിന് പിന്നാലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു വി ഡി സതീശൻ. സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലെ അജണ്ട നിശ്ചയിച്ചതും യുഡിഎഫിൻ്റെ കൂട്ടായ പ്രവർത്തനമായിരുന്നു. ഉജ്ജ്വല വിജയം സാധ്യമാക്കിയ എല്ലാ വിഭാഗം ജനങ്ങൾക്കും നന്ദിയെന്നും വി ഡി സതീശൻ പറഞ്ഞു.

 യുഡിഎഫിലെ എല്ലാ കക്ഷികളും ഒറ്റകക്ഷികളായാണ് തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചത്. സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രങ്ങൾ ജനങ്ങൾ അംഗീകരിച്ചു. ജനം വെറുക്കുന്ന സർക്കാരായി പിണറായി സർക്കാർ മാറി. അവർ കാണിച്ച വർഗീയത തോൽവിക്ക് കാരണമായി എന്നും വി ഡി സതീശൻ പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ന്യൂനപക്ഷ വർഗീയതയും ശേഷം ഭൂരിപക്ഷ വർഗീയതയുമാണ് അവർ സ്വീകരിച്ചത്. അതേസമയം തിരഞ്ഞെടുപ്പിൽ ബിജെപി എന്തെങ്കിലും നേട്ടം കൊയ്തിട്ടു ണ്ടെങ്കിൽ കാരണക്കാർ സിപിഎമ്മിൻ്റെ പ്രീണന നീക്ക മാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

NDR News
13 Dec 2025 07:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents