പനങ്ങാട്ട് ആഹ്ലാദ പ്രകടനത്തിന്റെ യുവാവ് സ്കൂട്ടർ പൊട്ടിത്തെറിച്ചു മരിച്ചു
വിജയിച്ച സ്ഥാനാർത്ഥിയുടെ സഹോദര പുത്രനാണ് മരിച്ചയാളും പരിക്കേറ്റയാളും
ബാലുശ്ശേരി: വിജയാഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചത് പനങ്ങാട് ഗ്രാമത്തിന്റെ നൊമ്പരമായി. കുറുമ്പൊയിലിലെ ബ്രൂക്ക് ലാൻഡിലെ ജയരാമൻ്റെ മകൻ സന്ദീപ് (35) ആണ് ഇന്നലെ മരിച്ചത്. സ്‌കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന ജിഷ്ണു (30)വിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പനങ്ങാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ നിന്നും വിജയിച്ച റിട്ട. അധ്യാപകൻ ദേവാനന്ദിന്റെ സഹോദരപുത്രന്മാരാണ് മരിച്ച സന്ദീപും പരിക്കേറ്റ ജിഷ്ണുവും.
ആഹ്ളാദപ്രകടനം മുന്നോട്ട് പോയതിന് പിന്നിലായിരുന്നു ഇവർ ഉണ്ടായിരുന്നത്. കുറുമ്പൊയിലിനും തോരാടിനുമിടയിൽ പുന്നത്തറയിലാണ് അപകട മുണ്ടായത്. സ്‌കൂട്ടറിൽ കയറ്റം ഇറങ്ങവേയാണ് സ്‌കൂട്ടർ പൊട്ടിത്തെറിച്ചത്. ഇതിൽ പടക്കം സൂക്ഷിച്ചിരുന്നതായാണു നിഗമനം. പരിക്കേറ്റ ജിഷ്ണു ചികിൽസയിലാണ്. സന്ദീപിന്റെ ഭാര്യ: അശ്വതി (കേരള പോലീസ് ).

