ആഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ച് മരിച്ച യുവാവിന് യാത്രാമൊഴി
ഭൗതികശരീരം അവസാനമായി കാണാൻ നൂറുകണക്കിന് ജനങ്ങൾ
ബാലുശ്ശേരി: കുറുമ്പൊയിലില്‍ തെരഞ്ഞടുപ്പ് വിജയാഹ്‌ളാദത്തിനിടെ സ്‌കൂട്ടറിലെ പടക്കം പൊട്ടി ത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ച സന്ദീപിന് നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച ഭൗതികശരീരം ഒരു നോക്കു കാണാൻ നൂറുകണക്കിന് ജനങ്ങൾ ഒഴുകിയെത്തി.
എംകെ. രാഘവന്‍ എംപി, യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.എം. അഭിജിത്ത് തുടങ്ങിയ നേതാക്കൾ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

