കൊയിലാണ്ടിയിൽ ഓടുന്ന തീവണ്ടിക്ക് നേരേ കല്ലേറ്; രണ്ട് പേർക്ക് പരുക്കേറ്റു
മൂടാടി വെള്ളറക്കാട് വെച്ചാണ് തിരുനെൽവേലി ജാം നഗർ എ ക്‌സ്പ്രസ്സിനു നേരെ കല്ലെറുണ്ടായത്
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഓടുന്ന തീവണ്ടിക്ക് നേരേ കല്ലേറ്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. രണ്ട് യാത്ര കാർക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകീട്ട് മൂടാടി വെള്ളറക്കാട് വെച്ചാണ് തിരുനെൽവേലി ജാം നഗർ എ ക്‌സ്പ്രസ്സിനു നേരെയാണ് കല്ലെറുണ്ടായത്. ഒഡീസ സ്വദേശി ബാലു മൂലിയിൽ, രാമനാട്ടുകര മേലെ അലക്കൽ അബ്ദുൾ നാസർ എന്നിവർക്കാണ് പരിക്കേറ്റത്.
ബാലു മൂലി കണ്ണൂരിലും, അബ്ദുൾ നാസർ മംഗലാപുരം ജനറൽ ആശുപത്രിയിലും ചികിൽസ തേടി. പോലീസ് അന്വേഷണം ആരംഭിച്ചു. റെയിൽവെ പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവിടെ നേരത്തെയും ഇത്തരത്തിലുള്ള സംഭവമുണ്ടായിരുന്നു.

