നടുവണ്ണൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ താമരശ്ശേരിയിൽ വാഹനപകടത്തിൽ മരിച്ചു
അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്
താമരശ്ശേരി: ദേശീയ പാതയിൽ താ മരശ്ശേരിക്കടുത്ത് പെരുമ്പള്ളിയിൽ ബസും കാറും കൂ ട്ടിയിടിച്ചുണ്ടായ അപകടത്തിൽ നടുവണ്ണൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു. കാർ യാത്രക്കാരനായ നടുവണ്ണൂർ തലപ്പണ്ണ സത്യനാണ് (55) മരിച്ചത്. നടുവണ്ണൂർ ടൗണിലെ ഓട്ടോ ഡ്രൈവറാണ്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു ഇവരുടെ നില ഗുരുതരമാണ്.
സത്യനൊപ്പം കാറിലുണ്ടായിരുന്ന നടുവണ്ണൂരിലെ ഹൈലാസ്റ്റ് റൂഫിങ് കമ്പനി മാനേജിങ് ഡയറക്ടർ നടുവണ്ണൂർ മന്ദങ്കാവ് ചേനാത്ത് വീട്ടിൽ സുരേഷ് ബാബു, ജീവനക്കാരൻ തിക്കോടി മുതിരക്കാലിൽ വീട്ടിൽ സുർജിത്ത് (38) എന്നിവർക്കും ബസ് യാത്രക്കാരിയായ ദേവാല സ്വദേശിനി പുഷ്പറാണിക്കും (64) പരിക്കേറ്റു.
ദേവാലയിൽനിന്ന് കോഴി ക്കോട്ടേക്ക് വന്ന സി.ഡബ്ല്യു.എം.എസ് ബസും അടിവാരം ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രിയോടെയാണ് സത്യൻ മരിച്ചത്. ഭാര്യ: രജിത. മക്കൾ: സൂര്യ, ആര്യ, രോഹിത. മരുമക്കൾ: നൈൻലാൽ (പന്തിരിക്കര), അതുൽ (വാകയാട്). പിതാവ്: ശങ്കരൻ. മാതാവ്: നാരായണി. സഹോദരങ്ങൾ: ബാബു, അനിത്ത് കുമാർ.

