ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യ 2025: ബെസ്റ്റ് അവാര്‍ഡ് പട്ടികയില്‍ ഇടം നേടി കേരളവും
ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയാണ് കേരളത്തെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.
തിരുവനന്തപുരം :കേരള ടൂറിസത്തിനു ഒരു പൊൻതൂവല്‍ കൂടി. ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യയുടെ 2025 ലെ ബെസ്റ്റ് അവാര്‍ഡ് പട്ടികയില്‍ ഇടം നേടി കേരളം.
മികച്ച വെല്‍നെസ് ഡെസ്റ്റിനേഷനായാണ് തെരഞ്ഞെടുത്തത്. ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയാണ് കേരളത്തെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.
വെല്‍നെസ് അവാര്‍ഡ് ടൂറിസം മേഖലയ്ക്ക് ലഭിച്ച അംഗീകാരമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

