താമരശ്ശേരി അപകടത്തിൽ പരിക്കേറ്റ നടുവണ്ണൂർ സ്വദേശി സുരേഷ് ബാബു മരിച്ചു
അപകടത്തിൽപ്പെട്ട നടുവണ്ണൂരിലെ ഓട്ടോ ഡ്രൈവർ സത്യൻ ഇന്നലെ മരിച്ചിരുന്നു
താമരശ്ശേരി : താമരശ്ശേരിക്കടുത്ത് പെരുമ്പള്ളിയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നടുവണ്ണൂർ മന്ദങ്കാവ് സ്വദേശി ചേനാട്ട് സുരേഷ് ബാബു മരണപ്പെട്ടു. അപകടത്തിൽ നടുവണ്ണൂരിലെ ഓട്ടോ ഡ്രൈവർ ആയിരുന്ന സത്യൻ ഇന്നലെ മരിച്ചിരുന്നു. ബസ് യാത്രക്കാരിയായ ഒരാളടക്കം നാലു പേർക്കാണ് പരിക്കേറ്റത്. നടുവണ്ണൂരിലെ ഹൈലാസ്റ്റ് റൂഫിംഗ് കമ്പനി മാനേജിങ് ഡയറക്ടറായിരുന്നു മരണപ്പെട്ട സുരേഷ് ബാബു. മെക്സെവൻ വ്യായാമ പരിശീലന പദ്ധതിയിലെ അക്കഡേറ്റ് ഏരിയയിൽ സജീവ സാന്നിധ്യമായിരുന്നു സുരേഷ് ബാബു. സത്യനൊപ്പം കാറിലുണ്ടായിരുന്ന ബാബു, ജീവനക്കാരൻ തിക്കോടി മുതിരക്കാലിൽ വീട്ടിൽ സുർജിത്ത് (38) എന്നിവർക്കും ബസ് യാത്രക്കാരിയായ ദേവാല സ്വദേശിനി പുഷ്പറാണിക്കു (64)മാണ് പരിക്കേറ്റത്. കോഴിക്കോട്- കൊല്ലഗൽ ദേശീയപാത 766-ൽ താമരശ്ശേരി പെരുമ്പള്ളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം.
ദേവാലയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സിഡബ്ല്യുഎംഎസ് ബസ്സും നടുവണ്ണൂരിൽ നിന്നും വയനാട് ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ചാണ് നിന്നത്. പരിക്കേറ്റ കാർ യാത്രികരായ മൂന്നു പേരെയും ആദ്യം താമരശ്ശേരി ഗവർമെൻ്റ് ആശുപത്രിയിലും, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സുരേഷ് ബാബുവിന്റെ മൃതദേഹം ഇന്ന് വൈകിട്ട് 6.30 പറമ്പിൻകാർഡ് ഹൈലാസ്റ്റിൽ പൊതുദർശനത്തിന് വയ്ക്കും ശേഷം 7 മണി മുതൽ ചേനാത്ത് സ്വവസതിയിൽ ശവസംസ്കാരം രാത്രി 10 മണിക്ക്.

