ഉള്ളിയേരിയിൽ വച്ച് ബസിൽ യുവതിയുടെ മാല കവരാൻ ശ്രമിച്ച രണ്ട് സ്ത്രീകൾ പിടിയിൽ
ഉച്ചയ്ക്ക് 12 മണിയോടെ ഉള്ളേരി ബസ് സ്റ്റാൻ്റിലായിരുന്നു സംഭവം
ഉള്ളേരി: ബസിൽ വെച്ച് യുവതിയുടെ മാല കവരാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശികളായ സ്ത്രീകൾ പിടിയിൽ. ഉച്ചയ്ക്ക് 12 മണിയോടെ ഉള്ളേരി ബസ് സ്റ്റാൻ്റിലായിരുന്നു സംഭവം. തമിഴ്‌നാട് തിരുപ്പൂർ സ്വദേശിനികളായ ലക്ഷ്മി, ശീതൾ എന്നിവരാണ് പിടിയിലായത്.അത്തോളി പോലീസാണ് ഇതുവരെയും അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഉള്ളിയേരിയിൽ നിന്നും നടുവണ്ണൂരിലേക്ക് പോകാനായി ബസിൽ കയറിയതായിരുന്നു കരിമ്പാപ്പൊയിൽ സ്വദേശിനി. ബസിലുണ്ടായിരുന്ന പ്രതികൾ യുവതിയുടെ നാലേകാൽ പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഇവരെ യാത്രക്കാർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

