ചുരത്തിൽ വാഹന ബഹുല്യം;ആറ്, ഏഴ്, എട്ട് വളവുകളിൽ ഗതാഗത തടസ്സം
ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലുമാണ് ഗതാഗത തടസ്സം രൂക്ഷമാകുന്നത്
താമരശ്ശേരി: വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം രൂക്ഷമാകുന്നു. ചുരത്തിൽ വലിയ രീതിയിൽ വാഹനത്തിരക്ക് അനുഭവപ്പെടുകയാണ്. വലിയ വാഹനങ്ങൾ ഇറങ്ങുകയും കയറുകയും ചെയ്യുമ്പോൾ ആറ്, ഏഴ്, എട്ട് വളവുകളിൽ വൻ തിരക്കും ഗതാഗത തടസ്സവും നേരിടുന്നുണ്ട്.
അവധി ദിവസമായതിനാൽ ഇന്നും നാളെയും വലിയ രീതിയിൽ ഗതാഗത തടസ്സം ഉണ്ടാവാൻ സാധ്യതയുണ്ട്. ഇപ്പോൾ ശനി ഞായർ ദിവസങ്ങളിൽ താരതമ്യേനെ നല്ല തിരക്കാണ് ഉണ്ടാവുന്നത്. ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലും ആണ് ഗതാഗത തടസ്സം രൂക്ഷമാകുക. തടസ്സം ഒഴിവാക്കുന്നതിനായി സ്വരം സംരക്ഷണ സമിതിയും പോലീസും എല്ലാം ശ്രമിക്കുന്നുണ്ടെങ്കിലും വാഹന ബാഹുല്യം കാരണം ശ്രമങ്ങൾക്കൊക്കെ അപ്പുറത്തെ തിരക്ക് അനുഭവപ്പെടുകയാണ്.

