headerlogo
recents

ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്‌ തുടക്കമായി

ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ഉദ്ഘാടനം രാജേന്ദ്ര മൈതാനത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

 ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്‌ തുടക്കമായി
avatar image

NDR News

20 Dec 2025 04:16 PM

  കൊച്ചി: കൊച്ചിയിൽ ഇനി മൂന്നുനാൾ സാംസ്‌കാരിക വൈവിധ്യങ്ങളുടെ ഒത്തുചേരലിന്റെ വേദിയാകും. “ഒന്നിക്കാം മുന്നേറാം’ എന്ന ആഹ്വാനത്തോടെ ഇന്ത്യൻ സാംസ്‌കാരിക വൈവിധ്യങ്ങൾ സംഗമിക്കുന്ന ആദ്യ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ഉദ്ഘാടനം രാജേന്ദ്ര മൈതാനത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

   നഗരത്തിൽ എട്ട്‌ പ്രധാന വേദികളിലായി സാഹിത്യം, നാടകം, സംഗീതം, ചലച്ചിത്രം, നൃത്തം, ശിൽപ്പ–ചിത്രകലകൾ, ജനകീയകലകൾ എന്നീ മേഖലകളിലെ പ്രമുഖർ സാംസ്കാരിക കൂട്ടായ്മയിൽ ഒത്തുചേരും. സുഭാഷ്‌ പാർക്കിൽ അമിത്‌ മുഖോപാദ്ധ്യായ ക്യുറേറ്റ്‌ ചെയ്യുന്ന 100 പലസ്തീനിയൻ ആർട്ടിസ്റ്റുകളുടെ ചിത്രപ്രദർശനം ” ദി ബോഡി കോൾഡ്‌ പലസ്തീൻ’, സുരേഷ്‌ എറിയാട്ടിന്റെ ആനിമേഷൻ ഫെസ്റ്റിവൽ, കേരള സാംസ്‌കാരിക ചരിത്രം കാർട്ടൂണുകളിലൂടെ തത്സമയ കാരിക്കേച്ചർ, വാസ്‌തുവിദ്യാ ഗുരുകുലം ഒരുക്കുന്ന കരക‍ൗശല പ്രദർശനമേള തുടങ്ങിയവ നടക്കും.22ന്‌ വൈകിട്ട്‌ സമാപന സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക കൂട്ടായ്മ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. 

NDR News
20 Dec 2025 04:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents